ലോസ് ആഞ്ചലസിൽ പിതൃതർപ്പണം ജൂലൈ 31 ന്
Wednesday, July 17, 2019 8:53 PM IST
ലോസ് ആഞ്ചലസ് : കർക്കിടക വാവുബലി ജൂലൈ 31 ന് (ബുധൻ) ലോസ് ആഞ്ചലസിലെ ഓറഞ്ച് അവന്യുവിലുള്ള ഗായത്രി ചേതന സെന്‍ററിൽ (2446, വെസ്റ്റ് ഓറഞ്ച് അവന്യു, അനഹേം 92804 ) നടക്കും.

കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് വാവുബലി സൗകര്യമൊരുക്കുന്നത്. രാവിലെ 9 നു തുടങ്ങുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നേരത്തെ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ എന്നിവർ അറിയിച്ചു.

പ്രവാസി മലയാളികളുടെ വളരെകാലമായുള്ള ആവശ്യത്തിന് കഴിഞ്ഞരണ്ടുവർഷങ്ങളായി സഹായമൊരുക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്നു പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന ഓം ഡയറക്ടർ രവി വെള്ളത്തിരി പറഞ്ഞു.

വിവരങ്ങൾക്ക്: രവി വെള്ളത്തിരി 949-419-7115, രമ നായർ 714-402-9368, അല്ലെങ്കിൽ www.ohmcalifornia.org