നേപ്പര്‍വില്ലില്‍ സംഘടിപ്പിച്ച പരേഡില്‍ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പങ്കെടുത്തു
Saturday, August 17, 2019 12:23 PM IST
ഷിക്കാഗോ: ഇല്ലിനോയിയിലെ നേപ്പര്‍വില്ലില്‍ ഇന്ത്യ ഔട്ട് റീച്ച് സൊസൈറ്റി സംഘടിപ്പിച്ച വര്‍ണാഭമായ പരേഡില്‍ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ രണ്ടാം വര്‍ഷവും പങ്കെടുത്തു. കേരള അസോസിയേഷന്‍ ബാനറില്‍ ചേര്‍ന്ന പരേഡില്‍ പ്രമോദ് സക്കറിയ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുള്‍പ്പെടെ വിവിധ സമുദായ നേതാക്കള്‍ പങ്കെടുത്തു. കേരള അസോസിയേഷന്റെ പങ്കാളിത്തം സ്‌പോണ്‍സര്‍ ചെയ്തത് തോമസ്‌കുട്ടി നെല്ലാമറ്റമാണ് .

ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ യുഎസിന്റെ മണ്ണില്‍ ലോകത്തിലെ ഏറ്റം വലിയ ജനാധിപത്യ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് വളരെ അര്‍ത്ഥവത്തായ കാര്യമാണെന്ന് കെഎസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം