ടി.​ഇ. ജേ​ക്ക​ബ് നി​ര്യാ​ത​നാ​യി
Tuesday, August 20, 2019 11:19 PM IST
തി​രു​വ​ല്ല: ത​ച്ചേ​ട​ത്ത് പ​രേ​ത​നാ​യ ഈ​പ്പ​ന്‍റെ മ​ക​ൻ ടി.​ഇ. ജേ​ക്ക​ബ് (ജേ​ക്ക​ബ് സാ​ർ, 87, റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ, കൊ​ല്ലം) നി​ര്യാ​ത​നാ​യി. ഭൗ​തീ​ക​ശ​രീ​രം ഓ​ഗ​സ്റ്റ് 21നു ​ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും, ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മൂ​ന്നു മ​ണി​ക്ക് തി​രു​വ​ല്ല ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മോ​ർ ക്രി​സോ​സ്റ്റ​മോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു​തു​മാ​ണ്.

ഭാ​ര്യ: പൊ​ന്ന​മ്മ ജേ​ക്ക​ബ് അ​യി​രൂ​ർ കേ​ളു​ത​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മോ​ട്ടി (ദോ​ഹ), മി​നി (യു​എ​സ്എ), മ​ഞ്ജു (യു.​എ​സ്.​എ). മ​രു​മ​ക്ക​ൾ: സു​മ തേ​ന​മാ​ക്ക​ൽ കാ​പ്പി​ൽ പു​ത്ത​ൻ​പു​ര (ദോ​ഹ), അ​നി​ൽ പേ​ക്കു​ഴി മേ​പ്പു​റ​ത്ത് ആ​നി​ക്കാ​ട് (യു​എ​സ്എ), സ​ന്തോ​ഷ് മ​ങ്ങാ​ട് പ​ത്ത​നാ​പു​രം (യു​എ​സ്എ). കൊ​ച്ചു​മ​ക്ക​ൾ: അ​ൻ​സി​ൽ, മ​ന്ന, മി​ക്ക, അ​നീ​ഷ്, ആ​ഷി​ഷ്, മീ​വ​ൽ, ഹ​ന്ന.

പ​രേ​ത​ൻ ദീ​ർ​ഘ​കാ​ലം തി​രു​വ​ല്ല ബ​ഥ​നി സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യും, കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജ് ബ​ർ​സാ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം