കേ​ര​ള ഫെ​സ്റ്റ് ന​വം​ബ​ർ എ​ട്ടി​ന്; ദി​വ്യ ഉ​ണ്ണി മു​ഖ്യാ​തി​ഥി
Monday, October 13, 2025 3:46 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഷി​ക്കോ​ഗോ: വി​ശ്വാ​സം, പൈ​തൃ​കം, ഐ​ക്യം എ​ന്നി​വ​യു​ടെ സാം​സ്കാ​രി​ക ആ​ഘോ​ഷ​മാ​യ കേ​ര​ള ഫെ​സ്റ്റ് 2025ന് ​സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ഷി​ക്കോ​ഗോ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു. ന​വം​ബ​ർ എ​ട്ട് വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഇ​ലി​നോ​യി​ലെ ബെ​ൽ​വു​ഡി​ലു​ള്ള സീ​റോ​മ​ല​ബാ​ർ പാ​രി​ഷ് ഹാ​ളി​ലാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ക.

സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി പ​രി​പാ​ടി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ ഷി​ക്കോ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ഷി​ക്കോ​ഗോ​യി​ൽ ഒ​രു പു​തി​യ സി​എ​സ്ഐ ക്രൈ​സ്റ്റ് ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പി​ന് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​സ്വ​പ്നം ഷി​ക്കോ​ഗോ​യെ ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ വീ​ടാ​ക്കി മാ​റ്റി​യ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു കു​ര്യ​ൻ അ​റി​യി​ച്ചു.


വി​കാ​രി ഫാ.​ജോ മ​ല​യി​ൽ (ര​ക്ഷാ​ധി​കാ​രി), സോ​മ ലു​ക്ലോ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), സു​ധ കു​ര്യ​ൻ (ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബെ​ൻ കു​രി​യ​ൻ (ഫ​ണ്ട് റൈ​സിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നും ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​നും എ​ല്ലാ​വ​രും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.
">