ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്‌​താ​ഹ യ​ജ്ഞം
Monday, October 13, 2025 3:51 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂ​സ്റ്റ​ൺ: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ശ്രീ​മ​ത്‌ ഭാ​ഗ​വ​ത സ​പ്‌​താ​ഹ യ​ജ്ഞം ഈ ​മാ​സം 19 വ​രെ (1201 ക​ന്നി 26 മു​ത​ൽ തു​ലാം മൂന്ന് വ​രെ) ന​ട​ക്കും. 12ന് ​രാ​വി​ലെ 10.30ന് ​ഭാ​ഗ​വ​ത മാ​ഹാ​ത്മ്യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മായ​​ത്.

സം​സ്കൃ​ത പ​ണ്ഡി​ത​നും വേ​ദാ​ന്ത ആ​ചാ​ര്യ​നു​മാ​യ കി​ഴ​ക്കേ​ടം ഹ​രി​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​പ്‌​താ​ഹ​യ​ജ്ഞ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ.


ഭ​ക്തി​യും ജ്ഞാ​ന​വും പ​ക​ർ​ന്നു ന​ൽ​കു​ന്ന ഈ ​മ​ഹാ​യ​ജ്ഞ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ അ​നു​ഗ്ര​ഹം നേ​ട​ണ​മെ​ന്നും സം​ഭാ​വ​ന​ക​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കി യ​ജ്ഞ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് സ​ഹ​ക​രി​ക്കാ​നും ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.
">