നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് പ്രാ​ർ​ഥ​നാ​യോ​ഗം ഇ​ന്ന്
Monday, October 13, 2025 10:38 AM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശേ​ഷ പ്രാ​ർ​ഥ​നാ​യോ​ഗ​വും റൈ​റ്റ് റ​വ. സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ, റൈ​റ്റ് റ​വ. മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ലും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

അ​മേ​രി​ക്ക​ൻ ഈ​സ്റ്റേ​ൺ ടൈം ​രാ​ത്രി എ​ട്ടി​ന് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു ഈ ​യോ​ഗ​ത്തി​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സൗ​ത്ത്‌​വെ​സ​റ്റ് റീ​ജി​യ​ൺ ആ​ണ്. റൈ​റ്റ് റ​വ. മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ (അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ, കേ​ര​ളം) യോ​ഗ​ത്തി​ൽ പ്ര​ധാ​ന സ​ന്ദേ​ശം ന​ൽ​കും.


യോ​ഗ​ത്തി​ൽ എ​ല്ലാ സീ​നി​യ​ർ സി​റ്റി​സ​ൺ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റൈ​റ്റ് റ​വ.​ഡോ. ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ (പ്ര​സി​ഡ​ന്‍റ്, എ​ൻ​എ​ഡി എ​സ്‌​സി​എ​ഫ്), റ​വ.​ ജോ​യ​ൽ എ​സ്. തോ​മ​സ് (ഡ​യോ​സി​സ​ൻ സെ​ക്ര​ട്ട​റി), റ​വ.​ഡോ. പ്ര​മോ​ദ് സ​ക്ക​റി​യ (വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്‌​സി​എ​ഫ്), ഈ​ശോ മ​ല്യ​ക്ക​ൽ (സെ​ക്ര​ട്ട​റി, എ​സ്‌​സി​എ​ഫ്), സി.​വി. സൈ​മ​ൺ​കു​ട്ടി (ട്ര​ഷ​റ​ർ, എ​സ്‌​സി​എ​ഫ്) എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 890 2005 9914, പാ​സ്കോ​ഡ്: prayer.
">