അ​നു​രാ​ഗ് സിം​ഗാ​ളി​നെ യു​എ​സ് ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജി​യാ​യി നോ​മി​നേ​റ്റ് ചെ​യ്തു
Wednesday, August 21, 2019 11:14 PM IST
സൗ​ത്ത് ഫ്ളോ​റി​ഡ: സ​തേ​ണ്‍ ഫ്ളോ​റി​ഡ യു​എ​സ് ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജി​യാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ അ​നു​രാ​ഗ് സിം​ഗാ​ളി​നെ (55) ട്രം​പ് നോ​മി​നേ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​രാ​ന്ത്യ​മാ​ണ് വൈ​റ്റ് ഹൗ​സ് സിം​ഗാ​ളി​ന്‍റെ പേ​ര് ഒൗ​ദ്യോ​ഗി​ക​മാ​യി നോ​മി​നേ​റ്റ് ചെ​യ്ത​ത്. സിം​ഗാ​ളി​നെ കൂ​ടാ​തെ 9 പേ​രെ ട്രം​പ് നോ​മി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഫ്ളോ​റി​ഡ ബ്രൊ​വാ​ർ​ഡ് കൗ​ണ്ടി 17വേ ​ജൂ​ഡീ​ഷ്യ​ൽ സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ജ​ഡ്ജി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ് അ​നു​രാ​ഗ് സിം​ഗാ​ൾ.

ഫ്ളോ​റി​ഡ സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ഓ​ഫി​സി​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യും സിം​ഗാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി, വേ​ക്ക് ഫോ​റ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന​ന്നാ​ണ് ഇ​ദ്ദേ​ഹം ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ