ഇന്ത്യ പ്രസ് ക്ലബ്‌ കോൺഫറൻസ് ; സുനിൽ ട്രൈസ്റ്റാർ ചെയർമാനായി പബ്ലിസിറ്റി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു
Thursday, August 22, 2019 9:49 PM IST
ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർമാനായി പബ്ലിസിറ്റി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റൺ) ബിനു തോമസ് (ന്യുയോർക്ക്‌), ജയശങ്കർ പിള്ള( കാനഡ), നിബു വള്ളുവന്താനം (ഫ്ലോറിഡ ) മാർട്ടിൻ വിലങ്ങോലിൽ (ഡാളസ് ) എന്നിവരുൾപ്പെടുന്ന കമ്മിറ്റി പ്രചാരണ പരിപാടികൾ ആരംഭിച്ചു.

ജനകീയ കോൺഫറൻസിനു സമസ്തമേഖലയിലുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണു പബ്ലിസിറ്റി കമ്മിറ്റി വിഭാവനം ചെയ്യുന്നതെന്ന് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു കോൺഫറൻസിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്.

ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂ ജഴ്സിയിലെ എഡിസനിലുള്ള ഹോട്ടലിൽ ആണ് കോൺഫറൻസ്. കേരളത്തിൽ നിന്ന് മന്ത്രി കെ.ടി. ജലീൽ, രമ്യ ഹരിദാസ്‌ എംപി മാധ്യമപ്രവർത്തകരായ വേണു ബാലകൃഷ്ണൻ, എം.ജി. രാധാകൃഷ്ണൻ, ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.