കേ​ര​ള സ​മാ​ജ​വും ന​വ​കേ​ര​ള​യും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
Thursday, August 22, 2019 10:31 PM IST
ഫ്ളോ​റി​ഡ: സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ കേ​ര​ള സ​മാ​ജ​വും ന​വ​കേ​ര​ള​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ച്ച​ട​ങ്ങ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഡേ​വി ഗാ​ന്ധി സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഡേ​വി മേ​യ​ർ ജൂ​ഡി പോ​ൾ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കേ​ര​ള സ​മാ​ജം ന​വ​കേ​ര​ള പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ക​ല്ലി​ടി​ക്കി​ൽ, ഷാ​ന്‍റി വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് മാ​ലി​ൽ ,ജെ​യി​ൻ വ​ത്യേ​ലി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ഷാ​ജ​ൻ കു​റു​പ്പു​മ​ഠം , ബി​ജോ​യ് സേ​വ്യ​ർ ട്ര​ഷ​റ​ർ മ​ത്താ​യി മാ​ത്യു, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​ണ്‍, കു​ഞ്ഞ​മ്മ കോ​ശി, സു​രേ​ഷ് നാ​യ​ർ,മാ​ത്തു​ക്കു​ട്ടി തു​ന്പ​മ​ണ്‍ ,സ​ജി സ​ക്ക​റി​യ ,ജോ​യ് കു​റ്റി​യാ​നി ,സാ​ജ​ൻ മാ​ത്യു,സാം ​പാ​റ​തു​ണ്ടി​ൽ,മ​ത്താ​യി വെ​ന്പാ​ല, മാ​മ്മ​ൻ സി ​ജേ​ക്ക​ബ്, ജോ​ർ​ജി വ​റു​ഗീ​സ്, റോ​ഷ്നി ബി​നോ​യ്,അ​ഷ്ന സ​ജി സ​ജി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത​മാ​യ ഈ ​കൂ​ട്ടാ​യ്മ ഭാ​വി​യി​ലും തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ല്ലി​ടി​ക്കി​ലും, ന​വ​കേ​ര​ള പ്ര​സി​ഡ​ന്‍റ്് ഷാ​ൻ​റ്റി വ​ർ​ഗീ​സും പ​റ​ഞ്ഞു. സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ഒ​റ്റ​കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം