തുഴയെറിയാന്‍ വനിതാ എംപിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു
Saturday, August 24, 2019 12:02 PM IST
ബ്രാംപ്ടണ്‍: ഒരു എംപി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ ഇതാ ഒരു കനേഡിയന്‍ വനിതാ എംപിയും.

റെഡ് വേവ് ബോട്ട് എന്നാണ് റൂബി സഹോത്ത എംപി ക്യാപ്റ്റനായി തുഴയുന്ന വള്ളത്തിന്റെ പേര്. കാനഡയിലെ പ്രമുഖ ഭരണകക്ഷി നേതാവാണ് ശ്രീമതി റൂബി സഹോത്ത.

കനേഡിയന്‍ നെഹ്‌റുട്രോഫി ഇപ്പോള്‍ പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല എല്ലാ മലയാളി സമൂഹത്തിനും അത്മഭിമാനമായി മാറികൊണ്ടിരിക്കുന്നു. നെഹ്രുട്രോഫി അതിന്റെ യശസ് ഇതോടെ പ്രവാസി നാട്ടിലും ഉയര്‍ത്തുകയാണ്. ംലയശെലേ: ംംം.ആൃമാുീേിളലേെശ്മഹ.രമ

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം