ഐപിഎല്ലിൽ റവ. റോഷൻ വി മാത്യൂസ് സന്ദേശം നൽകുന്നു
Friday, September 13, 2019 8:34 PM IST
ഹൂസ്റ്റണ്‍: ഇന്‍റർനാഷനൽ പ്രയർ ലൈൻ സെപ്റ്റംബര് 17 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ചർച്ചിലെ റവ റോഷൻ വി. മാത്യൂസ് വചന പ്രഘോഷണം നടത്തുന്നു.

യുവജനങ്ങൾക്കിടിയിൽ കാര്യക്ഷമമായി സുവിശേഷപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന അച്ചൻ റാന്നി നിലക്കൽ ഭദ്രാസനം ഗായകസംഘം ചെയർമാൻ , യുവജനസഖ്യം ഗായകസംഘം കോഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് .

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 നാണ് ആരംഭിക്കുന്നത് .വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

റവ റോഷൻ വി മാത്യൂസ് അച്ചന്‍റെ പ്രഭാഷണം കേൾക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602

റിപ്പോർട്ട്: പി.പി. ചെറിയാൻ