റെജി ചെറിയാന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Saturday, September 14, 2019 3:46 PM IST
ന്യൂ യോർക്ക് : ഫോമാ നേതാവ് റെജി ചെറിയാന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനുതന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു റെജി ചെറിയാൻ എന്ന് ഫോക്കന പ്രസിഡന്‍റ് മാധവൻ ബി. നായർ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റെജി ചെറിയാന്‍റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്‍റെ നിത്യ ശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ