ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് സുവിശേഷ യോഗം
Sunday, September 15, 2019 12:43 PM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ്/വെസ്റ്റ്‌ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബര്‍ 15നു ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (2 River view PI. Yonkers, NY 10701) നടക്കും. വേദശാസ്ത്ര പണ്ഡിതനും, പ്രമുഖ കണ്‍വന്‍ഷന്‍ വാഗ്മിയുമായ ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ് പ്രാസംഗീകന്‍.

യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ലുഡ്‌ലോ, ബ്രോങ്ക്‌സ് സെന്റ് മേരീസ്, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്, യോങ്കേഴ്‌സ് സെന്റ് തോമസ്, യോങ്കേഴ്‌സ് പാര്‍ക്ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ളതാണ് ബി.ഡബ്ല്യൂ.ഒ.സി (ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ്).

വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് (കോര്‍ഡിനേറ്റര്‍) 646 361 9509, മാത്യു ജോര്‍ജ് (സെക്രട്ടറി) 914 649 0162, ജോസ് തോമസ് പൂവപ്പള്ളില്‍ (ട്രഷറര്‍) 914 262 2089, എം.വി. കുര്യന്‍ (പബ്ലിസിറ്റി) 914 830 8644.

റിപ്പോര്‍ട്ട്: എബി പോള്‍