കോട്ടയം അസോസിയേഷന്‍ ഫിലാഡല്‍ഫിയയുടെ ഓണാഘോഷം വര്‍ണാഭമായി
Wednesday, September 18, 2019 3:10 PM IST
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍ ഫിലാഡല്‍ഫിയ സംഘടിപ്പിച്ച ഓണാഘോഷം അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന കോട്ടയം സ്വദേശികളുടെ കൂട്ടായ്മയുടെ പ്രതീകമായി അംഗങ്ങള്‍ ഫിലഡല്‍ഫിയാ സെന്റ്‌തോമസ്സീറോ മലബാര്‍പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി ഈവര്‍ഷത്തെ ഓണാഘോഷം ഒരുവര്‍ണ്ണവിസ്മയമാക്കി. വൈകുന്നേരം നാലുമണിയോടുകൂടി താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മഹാരാജനെവേദിയിലേക്ക് ആനയിക്കുകയും തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് സ്വാഗതം ആശംസിക്കുകയും കാണികള്‍ക്കൊരു ദൃശ്യവിരുന്നായി കോട്ടയം അസോസിയേഷന്‍ വിമന്‍സ്‌ഫോറം പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ തിരുവാതിരകളി അരങ്ങേറുകയും ചെയ്തു .മാത്യു ഐപ്പിന്റെ മാവേലി വേഷം ഗംഭീരമായിരുന്നു.

പ്രോഗ്രാംകോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തില്‍ കലാപരിപാടികള്‍ക്ക് നേതൃത്വംനല്‍കി. കുര്യന്‍ രാജന്‍ എംസിയായി പ്രവര്‍ത്തിച്ചു. സാബു പാമ്പാടിയും പുത്രി ജെസ്ലിനും ചേര്‍ന്നൊരുക്കിയ ഗാനസന്ധ്യയില്‍ മറ്റുഅസോസിയേഷന്‍ അംഗങ്ങളും ഗാനങ്ങള്‍ ആലപിച്ചു. അജി പണിക്കര്‍ നേതൃത്വംനല്‍കുന്ന നൂപുരഡാന്‍സ് അക്കാഡമിയിലെ കുട്ടികള്‍ ഒരുക്കിയ നൃത്തപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടി. ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് നടപ്പുവര്‍ഷത്തെ ചാരിറ്റിപ്രവര്‍ത്തങ്ങളുടെ ഭാഗമായി വിജയകരമായി പൂര്‍ത്തീകരിച്ച ഭവനദാനപദ്ധതിയെക്കുറിച്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം ആര്‍പ്പൂക്കരയിലുള്ള നവജീവന്‍ ട്രസ്റ്റ്ചാരിറ്റിസൊസൈറ്റിക്ക് കൈമാറിയ ധനസഹായത്തെക്കുറിച്ചും തുടര്‍ന്ന് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. അസോസിയേഷന്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് കൃതജ്ഞത അറിയിച്ചു.

അസോസിയേഷന്‍ അംഗങ്ങള്‍വീടുകളില്‍ നിന്ന് പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ വിഭവസമൃദ്ധമായിരുന്നു ഈവര്‍ഷത്തെ ഓണാഘോഷം വിജയകരമാക്കുവാന്‍ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായ ജയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോണ്‍ പി വര്‍ക്കി, ബെന്നി കൊട്ടാരത്തില്‍, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, സാബു പാമ്പാടി, സരിന്‍ ചെറിയാന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവര്‍ നേതൃത്വംനല്‍കി.
സാബു ജേക്കബ് (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം