പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍
Saturday, September 21, 2019 11:40 AM IST
ഷിക്കാഗോ: കോതമംഗലം വി. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊണ്ടാടുന്നതാണ്.

സെപ്റ്റംബര്‍ 28നു ശനിയാഴ്ച വൈകിട്ട് ഏഴിനു സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്നു സുവിശേഷ പ്രസംഗം, ഡിന്നര്‍ എന്നിവയും, സെപ്റ്റംബര്‍ 29നു ഞായറാഴ്ച രാവിലെ 9.30നു വി. മൂന്നിന്‍മേല്‍ കുര്‍ബാന, പ്രദക്ഷിണം, ചെണ്ടമേളം, ആശീര്‍വാദം എന്നിവയോടുകൂടി പെരുന്നാള്‍ പരിപാടികള്‍ സമാപിക്കുന്നതാണ്. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ.ഫാ. മാത്യു കരിത്തലയ്ക്കല്‍, ഫാ. ലിജു പോള്‍, ഫാ. തോമസ് നെടിയവിള എന്നിവരും സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരും നേതൃത്വം നല്‍കുന്നതാണ്.

പെരുന്നാള്‍ ചടങ്ങുകളില്‍ വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വന്ദ്യ വൈദീകര്‍ അറിയിക്കുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ട് & ഫാമിലി, റജിമോന്‍ ജേക്കബ് & ഫാമിലി എന്നിവരാണ്.
ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം