ഫോമാ അന്തർദേശിയ കൺവൻഷൻ; പ്രഥമ രജിസ്ട്രേഷൻ കിക്കോഫിന് ഡാളസിൽ ഗംഭീര തുടക്കം
Tuesday, October 8, 2019 5:42 PM IST
ഡാളസ്: അടുത്ത വർഷം ജൂലൈ രണ്ടാം വാരം നടക്കാനിരിക്കുന്ന ഫോമാ അന്തർദേശിയ റോയൽ കൺവൻഷന്‍റെ പ്രഥമ രജിസ്ട്രേഷൻ, ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് നാടാടെയുള്ള കൺവൻഷൻ കിക്കോഫ് മീറ്റിംഗുകൾക്ക് തുടക്കം കുറിച്ചു.

ഡാളസ് മലയാളി അസോസിയേഷൻ ആതിഥ്യം വഹിച്ച കിക്ക്‌ ഓഫ് മീറ്റിംഗിൽ, ഡാളസിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.

ഇത്തവണത്തെ കൺവൻഷൻ രജിഷ്ട്രേഷൻ, വളരെ അനായാസകരമായും സുതാര്യമായും ഓൺലൈൻ വഴി ക്രമീകരിച്ചിട്ടുണ്ട്. http://fomaa.com/fomaa-ocean-cruise-convention/ എന്ന ലിങ്കിൽ കൂടി എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും

കൺവൻഷൻ ചെയർമാൻ ബിജു തോമസ് ലോസൺ, കൺവൻഷന്‍റെ രജിസ്ട്രേഷൻ പാക്കേജ് വിവരങ്ങൾ, കാര്യ പരിപാടികൾ തുടങ്ങിയവ ചടങ്ങിൽ വിശദീകരിച്ചു. 2012 ൽ നടന്ന ഫോമാ ക്രൂയിസ് കൺവൻഷന്‍റെ വിജയ ശില്പിയായ ഫോമാ മുൻ പ്രസിഡന്‍റ് ബേബി ഊരാളിൽ ചടങ്ങിൽ സംബന്ധിച്ചു. ക്രൂയിസ് കൺവഷനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ അനുഭവ സന്പത്ത് സദസുമായി പങ്കുവച്ചു.

ഫോമാ കൺവെൻഷൻ കൺവീനർമാരായ സുനിൽ തലവടി, സാം മത്തായി, പ്രസ് ക്ലബ് ഡാളസ് പ്രസിഡന്‍റ് റ്റി.സി ചാക്കോ ഫ്ലവേഴ്സ് ടിവി, ഫോമാ യുവജന പ്രതിനിധി രോഹിത് മേനോൻ, ഷിജു അബ്രഹാം സ്പെക്ട്രം ഫിനാൻസ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്:ബിജു തോമസ് പന്തളം