കെസിവൈഎല്‍ ഗോള്‍ഡന്‍ ജൂബിലി സംഗമം: ഫെസിലിറ്റി കമ്മിറ്റിയും അക്കമഡേഷൻ കമ്മിറ്റിയും സജ്ജമായി
Friday, October 11, 2019 9:49 PM IST
ഷിക്കാഗോ : ക്‌നാനായ സമുദായത്തിന്‍റെ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന കെസിവൈഎല്ലിന്‍റെ പൂര്‍വകാല പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ആത്മീയ ഗുരുക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഷിക്കാഗോയില്‍ നടക്കുന്ന ""കെസിവൈഎല്‍ തലമുറകളുടെ സംഗമ'' ത്തിന്‍റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റി, അക്കോമഡേഷന്‍ കമ്മിറ്റികള്‍ സജ്ജമായിക്കഴിഞ്ഞിരിക്കുന്നു.

ഷിക്കാഗോ സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയുടെ കൈക്കാരന്മാരായിട്ടുള്ള സാബു നടുവീട്ടിലിന്റെയും ജോമോന്‍ തെക്കേപ്പറമ്പിലിന്‍റേയും സിനി നെടുന്തുരുത്തിലിന്റെയും നേതൃത്വത്തില്‍ ഫെസിലിറ്റി കമ്മിറ്റിയും കെസിസിഎന്‍എ നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ സന്തോഷ് കളരിക്കപ്പറമ്പിലിന്‍റെയും ഷിക്കാഗോ മുന്‍ യുവജനവേദി പ്രസിഡന്‍റ് ജിബിറ്റ് കിഴക്കേക്കുറ്റിന്‍റേയും ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയുടെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാത്യു മാപ്ലേട്ടിന്റെയും നേതൃത്വത്തില്‍ അക്കോമഡേഷന്‍ കമ്മിറ്റിയും സജ്ജമായിക്കഴിഞ്ഞിരിക്കുന്നു.

2019 നവംബര്‍ 1, 2, 3 തീയതികളില്‍ നടക്കുന്ന കെ.സി.വൈ.എല്‍. ന്റെ ഈ മഹാസംഗമം നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ ഒരു സംശയവുമില്ല. ഈ സംഗമത്തിലേക്ക് കെ.സി.വൈ.എല്‍. ന്റെ എല്ലാ മുന്‍കാല പ്രവര്‍ത്തകരെയും ഇപ്പോഴുള്ള പ്രവര്‍ത്തകരെയും ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം