അറ്റ്‌ലാന്‍റയില്‍ ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ ഒന്നിന്
Friday, October 11, 2019 9:58 PM IST
അറ്റ്‌ലാന്‍റ: ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ ഒന്നിന് നടക്കും. ബെര്‍ക്മാര്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മുതലാണ് പരിപാടി.

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍,വൈസ് ചെയര്മാന് ബേബി മണക്കുന്നേല്‍, മുന്‍ ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ പ്രസിഡന്‍റ്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു ജോസഫ് എന്നിവരോടപ്പം വേറെ പല മേഖലകളില്‍ നിന്നുമുള്ള നേതാക്കളും ഇതില്‍ പങ്കെടുക്കുമെന്ന് അമ്മ പ്രസിഡന്‍റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം