സ്റ്റീഫൻ ദേവസി സംഗീത വിരുന്ന്; സ്‌പോൺസർഷിപ്പ് കിക്കോഫ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു
Saturday, October 12, 2019 3:43 PM IST
ഡാളസ്: റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്‍ററിൽ (2351 Performance Dr , Richardson,Tx 75082) നവംബർ 3 ന് (ഞായർ) വൈകുന്നേരം 5 ന് നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത വിരുന്നിന്‍റെ സ്‌പോൺസർഷിപ്പ്, ടിക്കറ്റ് എന്നിവയുടെ കിക്കോഫ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു.

കൈവിരലിന്‍റെ മാന്ത്രിക സ്പർശം കൊണ്ട് കേൾവിക്കാരെ സംഗീതത്തിന്‍റെ സ്വർഗീയതലത്തിൽ എത്തിക്കുന്ന സ്റ്റീഫൻ ദേവസിയും ഐഡിയ സ്റ്റാർസിംഗറിലൂടെ ഗാനാലാപനരംഗത്ത് എത്തിയ അഞ്ജു ജോസഫും ചേർന്ന് ഒരുക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ മിഷൻ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സൗത്ത് വെസ്റ്റ് റീജണൽ ആക്റ്റിവിറ്റി കമ്മിറ്റിയുടെ (SWRAC) നേതൃത്വത്തിൽ ആണ് നടത്തപ്പെടുന്നത്.

മോഡേൺ കോൺട്രാക്ടിംഗ് കമ്പനിയും സ്റ്റാർ പീഡിയാട്രിക് ഗ്രൂപ്പും ചേർന്നാണ് പരിപാടിയുടെ ഇവന്‍റ് സ്പോൺസർ, ജോൺ സണ്ണി ആൻഡ് ഫാമിലിയാണ് മെഗാ സ്പോൺസർ. ഡാളസിലെ പ്രമുഖ ട്രാവൽ ഏജൻസി ആയ മൗണ്ട് ട്രാവൽസ് ആൻഡ് ടൂർസ് ആണ് ഗ്രാൻഡ് സ്പോൺസർ.

റവ.ഡോ.എബ്രഹാം മാത്യു, റവ. പി.തോമസ് മാത്യു, സജു കോര, എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ റവ.മാത്യു ജോസഫ്, റവ.മാത്യൂസ് മാത്യു, റവ.ബ്ലെസിൻ കെ.മോൻ, റവ.സോനു വർഗീസ്, പി.ടി മാത്യു, ജോൺസൻ ചാക്കോ, ബിജു വർഗീസ്, റോബി ജെയിംസ്, സുനിൽ വർഗീസ്, ബിജി ജോബി, ജോൺ തോമസ്, റോബി ചേലഗിരി, രാജു വർഗീസ്, കെ.എസ് മാത്യു, സണ്ണി ജോൺ, ആശിഷ് മാത്യു, സുനിൽ സഖറിയ, ഫിലിപ്പ് മാത്യു, മാത്യു പി.എബ്രഹാം, ഷിബു മത്തായി വർഗീസ്, ജേക്കബ് സൈമൺ, ഷേർളി എബ്രഹാം,ജോബി വർഗീസ്, ആശ തോമസ്, ആശിഷ് ഉമ്മൻ, ജോജി കോശി എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ നിരവധി സഭാവിശ്വാസികൾ പങ്കെടുത്ത കിക്കോഫ് ചടങ്ങിൽ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള , ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ എന്നിവരും സംബന്ധിച്ചു. ഡാളസിലെ എല്ലാ മാർത്തോമ്മ ഇടവകളിലും പരിപാടിയുടെ ടിക്കറ്റ് ലഭിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഷാജി രാമപുരം (കൺവീനർ) 972 261 4221.