കെസിവൈഎൽ ഗോൾഡൻ ജൂബിലി സ്റ്റീയറിംഗ് കമ്മിറ്റി സജ്ജമായി
Saturday, October 12, 2019 4:36 PM IST
ഷിക്കാഗോ : കെസിവൈഎൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കഴിഞ്ഞ അമ്പതു വര്ഷം സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും ഒരുമിക്കുന്ന അസുലഭ നിമിഷങ്ങൾക്ക് ഷിക്കാഗോ സാക്ഷ്യം വഹിക്കാൻ പോകുകയാണ്.

സംഗമത്തിന്‍റെ വിജയത്തിനായി ജോസ് കണിയാലി, പ്രഫ. കെ.സി ജോസഫ്, ഫാ. ഏബ്രഹാം മുത്തോലത്ത്, ജിമ്മി കണിയാലി, ബിബീഷ് ഒലിക്കമുറിയിൽ എന്നിവരെ സംഗമത്തിന്‍റെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ചെയർമാൻ , ജനറൽ കൺവീനർ, വൈസ് ചെയർമാൻ, ജനറൽ കോഓർഡിനേറ്റഴ്സ് എന്നിവർ അടങ്ങുന്ന സംഘമാണ് സ്റ്റീയറിംഗ് കമ്മിറ്റിയായി പ്രവർത്തിക്കുന്നത്.