നാ‍ൻസി പെലോസിയുടെ സഹോദരൻ അന്തരിച്ചു
Monday, October 21, 2019 8:58 PM IST
മേരിലാന്‍റ് : യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി സീനിയർ ലീഡറുമായ നാൻസി പെലോസിയുടെ ജേഷ്ഠ സഹോദരൻ തോമസ് ഡി. അലസാഡ്രിയൊ (90) അന്തരിച്ചു. ഒക്ടോബർ 20 ന് നോർത്ത് ബാൾട്ടിമൂറിൽ പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1929 ജൂലൈ 24 ന് മേരിലാന്റ് ബാൾട്ടിമൂറിലായിരുന്നു ജനനം. ലയോള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയതിനുശേഷം 1952 മുതൽ 1955 വരെ മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചു. തുടർന്നു രാഷ്ട്രീയ രംഗത്ത് പ്രവർത്തനമാരംഭിച്ച അദ്ദേഹം 1963-ൽ ബാൾട്ടിമോർ സിറ്റി കൗൺസിൽ അംഗമായി വിജയിച്ചു. 1967-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആർതറിനെ പരാജയപ്പെടുത്തി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.മേയറെന്ന നിലയിൽ ബാൾട്ടിമോറിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ആദ്യം മേയറായി ചുമതലേയറ്റു നാലു മാസത്തിനുള്ളിൽ മാർട്ടിൻ ലൂതർ കിംഗ് ജൂണിയറുടെ വധത്തെ തുടർന്ന് ബാൾട്ടിമൂറിൽ പൊട്ടിപുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതിന് അന്നത്തെ മേരിലാന്‍റ് ഗവർണറായിരുന്ന സ്പയ്റെ അഗ്നു നാഷണൽ ഗാർഡ് ട്രൂപ്പിനെ അയച്ചാണ് കലാപം നിയന്ത്രിച്ചത്. ബാൾട്ടിമോറിന്റെ ആദ്യ മോഡേൺ മേയറായിട്ടാണ് ബാൾട്ടിമോർ സൺ അലസാഡ്രിയായെ വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ