ജോർജ് എം. ശാമുവേൽ നിര്യാതനായി
Tuesday, October 22, 2019 9:00 PM IST
ഡിട്രോയിറ്റ്: റാന്നി പൂവൻമല മഴവഞ്ചേരിൽ ജോർജ് എം. ശാമുവേൽ (71) ഡിട്രോയിറ്റിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 24 ന് (വ്യാഴം) രാവിലെ 9 നു ഡിട്രോയിറ്റ് മാർത്തോമ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.

ഭാര്യ: അമ്മിണിയമ്മ പടിഞ്ഞാറെ ഇടശേരിയത്ത് കുടുംബാംഗം. മക്കൾ: ശാമുവേൽ ജോർജ്, ഡോ. ബെറ്റ്സി പോൾ.കൊച്ചുമക്കൾ : ഷോൺ, അലിസ, ജൊസായ, ലെയ്‌ലാ.സഹോദരങ്ങൾ : അന്നമ്മ ജോൺ, ശോശാമ്മ ജേക്കബ്, മാത്യു ശാമുവേൽ, ജോൺ ശാമുവേൽ, ജിജി ഫിലിപ്പ്.

ഒക്ടോബർ 23 ന് ബുധനാഴ്ച വൈകിട്ട് 5 മുതൽ ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് :ജയ്സൺ പോൾ 586 383 2375

റിപ്പോർട്ട്: അലൻ ചെന്നിത്തല