ഹെൽത്ത് ഇൻഷ്വറൻസ് സെമിനാർ 30 ന്
Monday, November 18, 2019 9:04 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയർ സിറ്റിസണിന്‍റെ ആഭിമുഖ്യത്തിൽ Medicaid / Medicare സെമിനാർ നവംബർ 30ന് (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ 5 വരെ സിഎംഎ ഹാളിൽ നടക്കും.

സ്റ്റേറ്റിന്‍റേയും ഫെഡറൽ ഗവൺമെന്‍റിന്‍റേയും ഹെൽത്ത് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് എങ്ങനെ ലഭ്യമാക്കാം, ഹെൽത്ത് ഇൻഷ്വറൻസിന് അപേക്ഷിക്കുന്നുതിനു വേണ്ട നിബന്ധനകളും നിർദേശങ്ങളും സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിപ്പാർട്ടുമെന്റ് ഓഫ് ഹ്യൂമൻ സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ജോസ് കോലഞ്ചേരിയാണ് സെമിനാർ നയിക്കുന്നത്.

വിവരങ്ങൾക്ക് : ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജോസ് സൈമൺ മുണ്ടപ്പാക്കിൽ 630 607 2208, ജോസഫ് നെല്ലുവേലിൽ 847 334 0456.