ഗുരു നാനാക്ക് ജയന്തി ആഘോഷിച്ചു
Monday, December 2, 2019 8:52 PM IST
ന്യുജേഴ്സി: ഗുരു നാനാക്കിന്‍റെ 550-മത് ജന്മവാർഷികം നവംബർ 23 ന് ന്യുജേഴ്സി പെർഫോമിംഗ് ആർട്സ് സെന്‍ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ന്യൂജേഴ്സി ഗവർണർ ഫിൽമർഫി, സ്റ്റേറ്റ് അറ്റോർണി ജനറൽ ഗുർബീർ ഗ്രൊവാൾ, ഹൊബൊക്കൻ സിറ്റി മേയർ റവി ബല്ല എന്നിവർ ടർബർ ധരിച്ച് ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് പരിപാടിയിൽ പങ്കെടുത്ത മൂവായിരത്തിലധികം പേർക്ക് പുതിയൊരു അനുഭവമായിരുന്നു.

സിക്ക് കമ്യൂണിറ്റി ന്യുജേഴ്സി സംസ്ഥാനത്തിനു നൽകിയ വിലയേറിയ സംഭാവനകളെ ഗവർണർ ഫിൽ മർഫി പ്രത്യേകം പ്രശംസിച്ചു. വർഗ–വർണ–മത ഭേദമില്ലാതെ എല്ലാവരെയും ഒരേപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സിക്ക് മതം പ്രസക്തമാണെന്ന് ഗവർണർ ചൂണ്ടികാട്ടി.

യുഎസിലെ ആദ്യ ഇന്ത്യൻ സിക്ക് അമേരിക്കൻ അറ്റോർണി ജനറൽ ഗുർബീർ സിംഗ് ഹൂസ്റ്റണിൽ ജീവത്യാഗം ചെയ്ത ഡപ്യൂട്ടി സന്ദീപ് സലിവാലിന്‍റെ സേവനങ്ങളെ അനുസ്മരിച്ചു.

സിക്ക് മതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലറ്റസ് ഫെയർ എമറൽ, സിക്ക് ചേംബർ ഓഫ് കൊമേഴ്സ് ഗ്ലോബൽ, ദൻ ഗുരു നാനാക്ക് ജന അന്യാ സേവ എന്നീ സംഘടനകൾ സംയുക്തമായാണ് ഗുരുനാനാക്ക് ജയന്തി സംഘടിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ