ബാർകോഡിന്‍റെ ഉപജ്ഞാതാവ് ജോർജ് ലൂറർ അന്തരിച്ചു
Wednesday, December 11, 2019 12:28 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി : ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ എ​​​ളു​​​പ്പ​​​ത്തി​​​ൽ ത​​​രം​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബാ​​​ർ​​​കോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത യു​​​എ​​​സ് എ​​​ൻ​​​ജി​​​നിയ​​​ർ ജോ​​​ർ​​​ജ് ലൂ​​​റ​​​ർ (94) അ​​​ന്ത​​​രി​​​ച്ചു.

നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ വെ​​​ൻ​​​ഡെ​​​ലി​​​ലു​​​ള്ള വ​​​സ​​​തി​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഐ​​​ബി​​​എ​​​മ്മി​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ‌​​​ജി​​​നി​​​യ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ നോ​​​ർ​​​മ​​​ൻ വു​​​ഡ്‌​​​ലാ​​​ൻ​​​ഡ് ആ​​​ണ് യൂ​​​ണി​​​വേ​​​ഴ്സ​​​ൽ പ്രോ​​​ഡ​​​ക്ട് കോ​​​ഡ് (യു​​​പി​​​സി) എ​​​ന്ന ബാ​​​ർ​​​കോ​​​ഡി​​​ന്‍റെ ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ബാ​​​ർ​​​കോ​​​ഡ് വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്കാ​​​ന​​​ർ ജോ​​​ർ​​​ജ് ലൂ​​​റെ​​ർ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​തോ​​​ടെ ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള റീ​​​ട്ടെ​​​യി​​​ൽ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ പു​​​ത്ത​​​നു​​​ണ​​​ർ​​​വാ​​​യി. 1974 ൽ ​​​ഒ​​​ഹാ​​​യി​​​യോ​​​യി​​​ൽ​ റി​​​ഗ്ലി​​​സ് ച്യൂ​​​യിം​​​ഗ് ഗ​​​മ്മി​​​ന്‍റെ ഒ​​​രു പാ​​​ക്ക​​​റ്റി​​​ലെ ബാ​​​ർ​​​കോ​​​ഡാ​​​ണ് ആ​​​ദ്യ​​​മാ​​​യി സ്കാ​​​ൻ​​​ചെ​​​യ്ത​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന വൃ​​​ത്തം മാ​​​റ്റി ചെ​​​റി​​​യ വ​​​ര​​​ക​​​ൾ ബാ​​​ർ​​​കോ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും ലൂ​​​റെ​​​ർ ആ​​​ണ്. 1970 ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ വി​​​ല​​​വി​​​വ​​​ര​​​പ്പ​​​ട്ടി​​​ക എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു വ​​​ലി​​​യ തോ​​​തി​​​ൽ മ​​​നു​​​ഷ്യാ​​​ധ്വാ​​​ന​​​വും സ​​​മ​​​യ​​​വും വി​​​നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ബാ​​​ർ​​​കോ​​​ഡി​​​ന്‍റെ വ​​​ര​​​വോ​​​ടെ ഇ​​​തി​​​നു മാ​​​റ്റം സം​​​ഭ​​​വി​​​ച്ചു. ക​​​ണ​​​ക്കുകൂ​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള എ​​​ളു​​​പ്പ​​​വും തെ​​​റ്റു​​​സം​​​ഭ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​യ​​​തും മ​​​റ്റൊ​​​രു മേ​​​ന്മ​​​യാ​​​യി.

ക​​​പ്പ​​​ലു​​​ക​​​ളി​​​ലും മ​​​റ്റും സ​​​ന്ദേ​​​ശം ന​​​ൽ​​​കാ​​​ൻ മു​​​ന്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മോ​​​ഴ്സ് കോ​​​ഡി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് നോ​​​ർ​​​മ​​​ൻ വു​​​ഡ്‌​​​ലാ​​​ൻ​​​ഡ് ആ​​​ദ്യ​​​മാ​​​യി ബാ​​​ർ​​​കോ​​​ഡ് എ​​​ന്ന ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2012 ലാ​​​ണ് വു​​​ഡ്‌​​​ലാ​​​ൻ​​​ഡ് അ​​​ന്ത​​​രി​​​ച്ച​​​ത്.