വ​നി​താ പോ​ലീ​സ് ഓ​ഫി​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Thursday, December 12, 2019 9:29 PM IST
ഹൂ​സ്റ്റ​ണ്‍: ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പി​ടി​കൂ​ടി​യ യു​വാ​വ് വാ​ഹ​നം ഇ​ടി​പ്പി​ച്ചു പോ​ലീ​സ് ഓ​ഫി​സ​റെ കൊ​ല​പ്പെ​ടു​ത്തി. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കു അ​ധി​കൃ​ത​ർ 20,000 ഡോ​ള​റി​ന്‍റെ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഒ​രു ക​യ്യി​ൽ വി​ല​ങ്ങു​മാ​യാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 10 ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടെ​വോ​റി​സ് ഡ്യു​വെ​യ്ൻ ഹെ​ൻ​ണ്ടേ​ഴ്സി​നെ (21) അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണു വാ​ഹ​നം വ​നി​താ ഓ​ഫി​സ​ർ​ക്കു നേ​രെ ഓ​ടി​ച്ചു ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും ജീ​പ്പി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഓ​ഫി​സ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടു​വ​രെ​യും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പോ​ലീ​സ് ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റൊ​രു പോ​ലീ​സ് ഓ​ഫി​സ​ർ പ്ര​തി​യെ ഒ​രു കൈ​യ്യി​ൽ വി​ല​ങ്ങു​വ​ച്ചു പു​റ​കി​ലേ​ക്ക് മാ​റി​യ സ​മ​യ​ത്താ​ണ് വാ​ഹ​നം ഓ​ടി​ച്ചു വ​നി​താ പോ​ലീ​സ് ഓ​ഫി​സ​റെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട സെ​ർ​ജ​ന്‍റ് കെ​യ്ല സു​ള്ളി​വാ​ൻ (43) പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ