നാടകം "കൂട്ടുകുടുംബം' കിക്കോഫ് ഓഫ് ചെയ്തു
Friday, December 13, 2019 7:45 PM IST
ടാമ്പാ: ഓര്‍ലാന്‍റോ ആരതി തീയറ്റേഴ്‌സിന്‍റെ ബാനറില്‍ അവതരിപ്പിക്കുന്ന"കൂട്ടുകുടുംബം' എന്ന നാടകത്തിന്‍റെ ഔപചാരികമായ ടിക്കറ്റ് കിക്കോഫ് ടാന്പ എംഎസിഎഫ് ഹാളില്‍ നടന്നു. ചടങ്ങില്‍ അമേരിക്കയിലെ , സാംസ്കാരിക രാഷ്ട്രീയ സംഘടനകളായ ഫോമ, ഫൊക്കാനാ, ഐഒസി നേതാക്കള്‍ Macf,Mat,Tma,Oruma ,Orma, kerala Association എന്നിവയും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

മലയാളക്കര നെഞ്ചിലേറ്റിയ, മലയാള മണ്ണിന്‍റെ മണമുള്ള നാടകത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി . മാവേലിക്കര ആണ്. പൗലോസ് കുയിലാടന്‍ (ഫോമ നാഷണല്‍ കമ്മിറ്റി അംഗം, നാഷണല്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോഡിനേറ്റര്‍) സംവിധാനം നിര്‍വഹിക്കുന്നു.

നാടകത്തിന്‍റെ അണിയറയിലും അരങ്ങിലും പങ്കെടുക്കുന്നവര്‍: നെവിന്‍ ജോസ്, ജോമോന്‍ ആന്‍റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, സുനില്‍ വര്‍ഗീസ്, ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ്.

രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സാജന്‍ കോരത്. ശബ്ദവും വെളിച്ചവും: ജെറോം , സിജില്‍. ഗാനങ്ങള്‍: രമേശ്കാവില്‍. കവിത ഡോ. ചേരാമല്ലൂര്‍ ശശി. സംഗീതം,സെബി നായരമ്പലം. ആലാപനം : ധലീമ. ഡാന്‍സ് കോഡിനേറ്റര്‍ ജെസി കുളങ്ങര. സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍.

നാടകത്തിന്‍റെ മുഖ്യ സ്‌പോണ്‍സര്‍ ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്) ആണ്. എ. ജെ. ട്രാവല്‍സ് അലോഷ്യസ്, ടാന്പ ഗ്രോസറി തങ്കച്ചന്‍, തോമസ് ടി ഉമ്മന്‍ (ഫോമാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ബി. മാധവന്‍ നായര്‍ (ഫൊക്കാനാ പ്രസിഡന്‍റ്), ലീലാ മാരാട്ട് ( ഐഒസി കേരള കേരള ചാപ്റ്റര്‍ പ്രസിഡന്‍റ്), ചാക്കോ കുരിന്‍ (ഐഒസി യുഎസ്എ ഫ്‌ളോറിഡ പ്രസിഡന്‍റ്), സജി കരിമ്പന്നൂര്‍ ഐഒസി യുഎസ്എ ജനറല്‍ സെക്രട്ടറി) , പി വി ചെറിയാന്‍ (ഐഒസി യുഎസ്എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍), ടി ഉണ്ണികൃഷ്ണന്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, എം.എ.സി.എഫ് താമ്പാ). ഹരി ബാലാ കൃഷ്ണന്‍ (വൈസ് പ്രസിഡന്റ് (എം.എ.ടി), സാജന്‍ കോരത് (ട്രസ്റ്റി ബോര്‍ഡ് ട്രഷറര്‍ എം.എ.സി.എഫ്), ലിജു ആന്റണി (മുന്‍ പ്രസിഡന്‍റ് എം.എ.സി.എഫ്), രാജീവ് കുമാരന്‍ (ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍), ബിജു തോണിക്കടവില്‍ (ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി, ജിജോ ചിറയില്‍ (ഓര്‍മ്മ പ്രസിഡന്റ്), അഞ്ജന ഉണ്ണികൃഷ്ണന്‍, അനീന , ജൂണാ തോണിക്കടവില്‍. സണ്ണി മറ്റവന (എംഎടി), രാജന്‍ പടവത്തില്‍ (ഐഒസി നാഷണല്‍ വൈസ് പ്രസിഡന്‍റ്), ബേബിച്ചന്‍ ചാലില്‍ എന്നിവരും ഈ നാടകത്തിലെ അഭിനേതാക്കളായ സജി സെബാസ്റ്റ്യന്‍, ജോമോന്‍ ആന്റണി, നിവിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു. രമ്യ നോബിളിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ ചടങ്ങില്‍ ഓര്‍ലാന്റോ ആരതി തീയറ്റേഴ്‌സ്ന്റ കോര്‍ഡിനേറ്റര്‍ സ്കറിയ കല്ലറക്കല്‍ സ്വാഗതവും, ലയന ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍ നിമ്മി ബാബു നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം