മൂന്നു വീടുകള്‍ കൂടി കേരളത്തിന്, മാതൃകയായായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍
Tuesday, January 14, 2020 12:08 PM IST
ന്യൂയോര്‍ക്ക്: ജോയ് ഇട്ടന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മിറ്റി പടിയിറങ്ങുന്നതിനു മുന്‍പ് ഒരു സദ്പ്രവൃത്തിക്ക് കൂടി തുടക്കമിട്ടു ഈ അസോസിയേഷന്‍ .കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മൂന്നു കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീട്.അസോസിയേഷന്‍ ഒത്തുപിടിച്ച പ്രവര്‍ത്തനം .വയനാട്,കൊല്ലം ഇടുക്കി എന്നീ ജില്ലകളിലാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് .കഴിഞ്ഞ പ്രളയത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട മൂന്നു കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് ഇട്ടന്‍ പറഞ്ഞു .ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് ജോയ് ഇട്ടന്‍ .കേരളത്തെ കഴിഞ്ഞ വര്‍ഷത്തെ പ്രളയം പിടി മുറുകിയപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്ന് ആദ്യമായി പത്തു ലക്ഷം രൂപ നല്‍കിയ സംഘടനയായിരുന്നു വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ .കേരളത്തില്‍ സുനാമി ഉണ്ടായ സമയത്തും ,ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടായ സമയങ്ങളില്‍ എല്ലാം അപ്പോള്‍ വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കുവാന്‍ ഞങ്ങളുടെ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട് .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കുകകയാണ് കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങളായി ഈ അസോസിയേഷന്‍ .കേരളത്തിന്റെ ജീവകാരുണ്യ രംഗത്ത് നല്‍കിയ സംഭാവനയില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട് .അത് തുടരുവാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ ,മറ്റു ഭാരവാഹികള്‍ എന്നിവരുടെ നിസ്സീമമായ സഹകരണം ലഭിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നും ജോയ് ഇട്ടന്‍ പറഞ്ഞു .

അംഗബലത്തില്‍ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ .രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത് . 1975 ല്‍ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മറ്റു സംഘടനകള്‍ക്ക് മാതൃക ആയി മാറിക്കഴിഞ്ഞു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി നിരീഷ് ഉമ്മന്‍ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്, ,ജോ.സെക്രട്ടറി പ്രിന്‍സ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്.