വേൾഡ് മലയാളി കൗൺസിൽ ക്രിസ്മസും പുതുവൽസരവും സംയുക്തമായി ആഘോഷിച്ചു
Wednesday, January 15, 2020 8:15 PM IST
ടെക്സസ്: വേൾഡ് മലയാളി കൗൺസിലിന്‍റെ രണ്ട് പ്രൊവിൻസുകൾ നോർത്ത് ടെക്സസും ഡാളസും സംയുക്തമായി ക്രിസ്മസ്, ന്യൂഇയർ ആഘോഷിച്ചു. സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ചർച്ച്, കാരൾട്ടൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ജോ അന്ന ജോണിന്‍റെ പ്രാർഥനാ ഗാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുഖ്യാതിഥി സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോഷ്വാ ജോർജ് അതിഥി കോപ്പൽ നഗര സഭാംഗം ബിജു മാത്യു, ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള, നോർത്ത് ടെക്സസ് ട്രഷറർ ശാന്താപിള്ള, പ്രസിഡന്‍റ് ജോൺസൺ തലച്ചെല്ലൂർ, നോർത്ത് ടെക്സസ് വൈസ് ചെയർ വുമൺ ആൻസി തലച്ചെല്ലൂർ, ഡാളസ് പ്രസിഡന്‍റ് ഫിലിപ്പ് ചാക്കോ, റീജൺ ചെയർമാൻ ഫിലിപ്പ് തോമസ് എന്നിവർ നിലവിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്തു.

ഫാ. ജോഷ്വാ ജോർജും ബിജു മാത്യുവും ഗോപാലപിള്ളയും, ജോൺസൺ തലച്ചെല്ലൂരും ആശംസകൾ നേർന്നു സംസാരിച്ചു. ബാബു ചിറയിലും ഷാജിയും അൽഫോൺസ ചർച്ച് കൊയറും മുരളീധരൻ ഗംഗാധരനും സുകു വർഗീസും അലക്സാണ്ടർ പാപ്പച്ചനും ഗാനങ്ങൾ ആലപിച്ചു. കരൻ ജോബി ചിറയിലും റിയാൻ മാത്യുവും ശ്രേയ മാത്യുവും റിഥം ഓഫ് ഡാളസും ദീപയും സംഘവും കെൽസിയും നൃത്തങ്ങൾ അവതരിപ്പിച്ചു.

അദിത് വിനു ഉപകരണ സംഗീത പ്രകടനം നടത്തി.തെരഞ്ഞെടുപ്പു കമ്മീഷണർ ഫ്രാൻസിസ് അലക്സാണ്ടർ ചൊല്ലിക്കൊടുത്ത സത്യ പ്രതിജ്ഞാവാചകങ്ങൾ ഏറ്റുപറഞ്ഞ് ഭാരവാഹികൾ അധികാരം ഏറ്റെടുത്തു. മൂന്നു ദശകങ്ങളിൽ അധികമായി ഇന്ത്യയിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായപദ്ധതികൾ നടത്തുന്ന ജോസഫ് ചാണ്ടിയെയും ദ നസ്രാണീസ് എന്ന പുസ്തകത്തിന്‍റെ രചയിതാവ് മോളി വർഗീസിനെയും പരിപാടികൾക്കിടയിൽ ആദരിച്ചു.

ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ നന്ദി പറഞ്ഞു. പ്രിയ ചെറിയാൻ പരിപാടികൾ നിയന്ത്രിച്ചു. ക്രിസ്മസ് - പുതുവത്സര അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.