ഡാളസിൽ ഫ്ലു ബാധിച്ച് വിദ്യാർഥിനി മരിച്ചു
Wednesday, January 15, 2020 8:26 PM IST
ഡാളസ്: പുതുവർഷം പിറന്നതിനുശേഷം ഡാളസ് കൗണ്ടിയിൽ മാത്രം ഫ്ലു ബാധിച്ചവരുടെ എണ്ണം നാലായി. ജനുവരി പത്തിന് ബിഷപ് ലിൻച് ഹൈസ്കൂൾ വിദ്യാർഥിനി, തെരേസ റീസ് (16) ഫ്ലു ബാധിച്ചു മരിച്ചതായി സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ അധികൃതർ അറിയിച്ചു.

ഫ്ലു കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഗൗരവമാകാൻ ഇടയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.ആവശ്യത്തിനു ഫ്ലു വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ല. എത്രയും വേഗം ഫ്ലു വാക്സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. മരിച്ച വിദ്യാർഥിനി ഫ്ലു വാക്സിൻ എടുത്തിരുന്നുവോ എന്നു വ്യക്തമല്ല.

ബിഷപ് ലിൻച് ബ്രിഗേഡിലെ വിദ്യാർഥിയായിരുന്ന റീസിന്‍റെ മരണം അധ്യാപകരെയും വിദ്യാർഥികളെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നു വക്താവ് പ്രസ്താവനയിൽ അറിയിച്ചു.വിദ്യാർഥികൾക്ക് ഈ ആഴ്ച മുഴുവനും കൗൺസിലേഴ്സിന്‍റെ സേവനം ലഭിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ