ഫാമിലി കോൺഫറൻസ് ടീം ജാക്സൺ ഹൈറ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു
Thursday, January 16, 2020 7:53 PM IST
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ഇടകവ സന്ദർശനത്തിന്‍റെ ഭാഗമായി ജാക്സൺ ഹൈറ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ജനുവരി 5നു വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ജോൺ തോമസ് ടീം അഗങ്ങളെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനുവേണ്ട സഹായസഹകരണങ്ങൾ നൽകാൻ ഇടവകാംഗങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.

ട്രഷറർ എബി കുര്യാക്കോസ്, മാത്യു വർഗീസ്, സോഫി വിൽസൺ എന്നിവർ കോൺഫറൻസിനെകുറിച്ചും രജിസ്ട്രേഷനെകുറിച്ചും കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെകുറിച്ചും വിവരണങ്ങൾ നൽകി. നിരവധി അംഗങ്ങൾ കോൺഫറൻസിലേക്ക് രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകയും ഗ്രാന്‍റ് സ്പോൺസർഷിപ്പ് എടുക്കുകയും ചെയ്തു.

ഇടവകയിൽനിന്നും നൽകിയ എല്ലാവിധ സഹായ സഹകരണങ്ങൾക്കും ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ നന്ദി അറിയിച്ചു.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ