ബിഗ് ബ്രദറിന് ന്യൂയോർക്കിൽ നിറഞ്ഞ സ്വീകരണം
Friday, January 17, 2020 8:45 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ റിലീസ് ചെയ്ത മലയാള സിനിമ "ബിഗ് ബ്രദർ' പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ന്യൂ യോർക്കിലായിരുന്നു കന്നി പ്രദർശനം. മൈഡസ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഡോക്ടർ ദീപു സുധാകരനാണ് ബിഗ് ബ്രദർ അമേരിക്കയിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

ഏറെ ചിന്തിപ്പിക്കാനും ഇടയ്ക്കിടയ്ക്ക് ചിരിപ്പിക്കാനും എന്നാൽ അതോടൊപ്പം തന്നെ ഹൃദയം പിടിച്ചു നിർത്തുന്ന ആക്ഷൻ രംഗങ്ങളാലും ബിഗ് ബ്രദർ 2020 ൽ ഇറങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും മുന്പിൽ തന്നെ ഉണ്ടാകും.

മോഹൻലാൽ എന്ന മഹാ നടന്‍റെ സാധ്യതകൾ ഏറ്റവും ഉപയോഗിച്ച് നിരവധി ചിത്രങ്ങൾ തയാറാക്കിയിട്ടുള്ള സിദ്ദിഖ് എന്ന ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ സംവിധായകൻ തന്‍റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെ തന്‍റെ സംവിധാന ശൈലി ലോകത്തിനു കാണിച്ചു കൊടുക്കുന്നതാണ് ബിഗ് ബ്രദർ.

അമേരിക്കയിലെ നിരവധി തീയേറ്ററുകളിൽ സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്. നിങ്ങളുടെ അടുത്തുള്ള സിനിമ ശാല കണ്ടു പിടിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മാത്രം മതി www.midasent.org