എബ്രഹാം തൂക്കനാൽ നിര്യാതനായി
Saturday, January 25, 2020 3:56 PM IST
ഡാളസ്: ക്രിസ്തിയ രചയിതാവും ചിന്തകനും സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ കോഴഞ്ചേരി ഈസ്റ്റ് തൂക്കനാൽ പി.ജെ. എബ്രഹാം (85) നിര്യാതനായി. സംസ്കാരം ജനുവരി 28 നു (ചൊവ്വ) രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കോഴഞ്ചേരി സെന്‍റ് തോമസ് മാർത്തോമ്മപള്ളി സെമിത്തേരിയിൽ.

റാന്നി പൂവൻമല കൊട്ടക്കാട്ടേത്ത് പരേതയായ അമ്മിണിയാണ് ഭാര്യ. മക്കൾ: ജയിംസ് എബ്രഹാം (പ്രസാദ്), പ്രകാശ് എബ്രഹാം (സെക്രട്ടറി, മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടൻ), ജോയിസ് തോമസ് (നഴ്സ് പ്രാക്ടീഷണർ, പാർക്‌ലാൻഡ് ഹോസ്പിറ്റൽ ഡാളസ്). മരുമക്കൾ: അജിത് തോമസ് (യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്), ഷേർളി എബ്രഹാം (ക്വസ്‌റ്റ് ഡയഗനൊസ്റ്റിക്സ്, ഡാലസ്), മിനി എബ്രഹാം (നഴ്സ് പ്രാക്ടീഷനർ,ഡാളസ്). കൊച്ചുമക്കൾ: സോണിയ, സാംസൺ, സംഗീത, ക്രിസ്റ്റഫർ, ശിൽപ, അലീസ.

കെഎസ്ആർടിസി മുൻ അഡ്വൈസറി ബോർഡ് അംഗം, കേരള സംസ്ഥാന പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി, സ്നാനം ഒരു സ്വതന്ത്ര പഠനം, ഈ അസ്ഥികൾ ജീവിക്കുമോ തുടങ്ങി അനേക ക്രിസ്തിയ പുസ്തകങ്ങളുടെ രചയിതാവ്, കൺവൻഷൻ പ്രഭാഷകൻ, പത്തനംതിട്ട ഐക്കുഴ കുടുംബയോഗം സ്ഥാപക പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1981 ൽ അമേരിക്കയിൽ പ്രവാസ ജീവിതം തുടങ്ങി. ഡാളസിൽ ആദ്യകാലത്ത്‌ ആരംഭിച്ച മാർത്തോമ്മ ഇടവകയുടെ വിവിധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു. രണ്ടായിരത്തിൽ കേരളത്തിലേക്ക് മടങ്ങിപ്പോവുകയും കോഴഞ്ചേരിയിലുള്ള സ്വഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു

സംസ്കാര ചടങ്ങുകൾ bless media live ൽ ദർശിക്കാവുന്നതാണ്.

വിവരങ്ങൾക്ക്: പ്രസാദ് 214 500 4585, പ്രകാശ് 214 566 8824.

റിപ്പോർട്ട്: ഷാജി രാമപുരം