അബ്ബാ ന്യൂസ് നോർത്ത് അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു
Thursday, February 13, 2020 6:53 PM IST
ന്യുയോർക്ക്: ക്രിസ്ത്യൻ വിഷ്വൽ മീഡിയ രംഗത്ത് ഒരു തരംഗം ആയി മാറിയ അബ്ബാ ന്യുസ് നോർത്ത് അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബ്ബാ ന്യുസ് നോർത്ത് അമേരിക്ക എന്ന പേരിൽ ആരംഭിച്ച പുതിയ സംരംഭം ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷനോട് അനുബന്ധിച്ച് മണൽപ്പുറത്ത് പ്രവർത്തിക്കുന്ന ഭദ്രാസന സ്റ്റാളിൽ നടന്ന ചടങ്ങിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഫിലക്സിനോസ് ലോഗോ പ്രകാശനം ചെയ്ത് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ആശംസകൾ നേർന്നു സംസാരിച്ചു. അബ്ബാ ന്യൂസ് പ്രവർത്തകരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റ് റെജി ജോർജിന്‍റെ നേതൃത്വത്തിൽ മനു തുരുത്തിക്കാടൻ (ലോസ് ആഞ്ചലസ്‌), ടോം തരകൻ (സാൻഫ്രാൻസിസ്കോ), ജോർജി വർഗീസ് (ഫ്ലോറിഡ), ഫിലിപ്പ് മാത്യു (അറ്റ്ലാന്‍റ), ജീമോൻ റാന്നി (ഹൂസ്റ്റൺ), ഷാജി രാമപുരം (ഡാളസ്), അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്‌), ഐപ്പ് വർഗീസ് പരിമണം (ഷിക്കാഗോ), ജിജി ടോം, ലാജി തോമസ് (ന്യൂയോർക്ക്), ഷിബു പി.തോമസ് (കണക്ടിക്കട്ട്), സജി വർഗീസ് (ന്യുജേഴ്‌സി), സന്തോഷ് എബ്രഹാം (ഫിലഡൽഫിയ), ജോർജ് സാം (വെർജീനിയ) എന്നിവർ നോർത്ത് അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.