ഇന്ത്യൻ അമേരിക്കൻ വംശജ സാറാ ഗിഡയോൺ സമാഹരിച്ചത് 3.5 മില്യൺ ഡോളർ
Thursday, February 13, 2020 9:02 PM IST
മെയ്ൻ: സംസ്ഥാന പ്രതിനിധിയും സഭാ സ്പീക്കറും ഇന്ത്യൻ അമേരിക്കൻ വംശജയുമായ സാറാ ഗിഡയോൺ (49) യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണ ഫണ്ടിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 3.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ വർഷം ജൂണിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 7.6 മില്യൺ ഡോളറാണ് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 2.77 മില്യൺ കാഷായിട്ടാണെന്നും പ്രസ്താവനയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

നിലവിലെ റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ സൂസന്‍ കോളിൻസിനെതിരെയാണ് സാറാ മത്സരിക്കുന്നത്. സൂസൻ ഇതിനകം 8.6 മില്യൺ ഡോളറാണ് സമാഹരിച്ചിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് സൂസൻ മത്സരിക്കുന്നത്.

മെഡിക്കെയ്ഡ്, പേരന്‍റ് ഹുഡ് എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്ന സാറാ വളരെ വിജയ പ്രതീക്ഷയിലാണ്. സ്ത്രീകളുടെ ശക്തമായ പിന്തണയും സാറാക്കുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അവകാശപ്പെടുന്നു. മെയ്ൻ സംസ്ഥാന പ്രതിനിധിയായി 2018 ൽ സാറ മത്സരിച്ചപ്പോൾ വൻ ഭൂരിപക്ഷത്തോടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ