ഡോ. ​സ​തീ​ഷ് അ​ന്പാ​ടി പ്ര​മു​ഖ​രെ സ​ന്ദ​ർ​ശി​ച്ചു
Monday, February 17, 2020 9:53 PM IST
ഫീ​നി​ക്സ്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നേ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഡോ. ​സ​തീ​ഷ് അ​ന്പാ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ ക​ണ്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. വ​ള്ളി​ക്കാ​വി​ലെ​ത്തി മാ​താ അ​മൃ​താ​ന്ദ​മ​യി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി. സം​ഘ​ട​ന ര​ണ്ടു വ​ർ​ഷം കൊ​ണ്ട് ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ, മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സാ​ഹി​ത്യ​കാ​ര​ൻ സി ​രാ​ധാ​കൃ​ഷ്ണ​ൻ, പാ​ച​ക. വി​ദ​ഗ്ദ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രേ​യും നേ​രി​ൽ ക​ണ്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. പ്ര​ശ​സ്ത​മാ​യ ചെ​റു​കോ​ൽ​പു​ഴ ഹി​ന്ദു​മ​ത ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഹൈ​ന്ദ​വ നേ​തൃ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ച​തും ഡോ. ​സ​തീ​ഷ് അ​ന്പാ​ടി​യാ​ണ്.

റി​പ്പോ​ർ​ട്ട്: പി ​ശ്രീ​കു​മാ​ർ