നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് പ്രതിനിധികൾ ക്ലിഫ്റ്റണ്‍ സെന്‍റ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു
Tuesday, February 18, 2020 10:31 PM IST
വാഷിംഗ്ടണ്‍ ഡിസി.: ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിലെ അറ്റ്ലാൻറ്റിക് സിറ്റിയിൽ നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറൻസ് ഫണ്ട് ശേഖരണാർത്ഥം ടീം അംഗങ്ങൾ ക്ലിഫ്റ്റണ്‍ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് ഇടവക സന്ദർശിച്ചു.

ഫെബ്രുവരി 9നു വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യു തോമസ് ടീം അംഗങ്ങളായ സുവനീർ ചീഫ് എഡിറ്റർ സോഫി വിൽസണ്‍, ഭദ്രാസന കൗണ്‍സിൽ അംഗം സജി പോത്തൻ, കമ്മിറ്റി അംഗം അജോയ് ജോർജ്, മത്തായി ചാക്കോ എന്നിവരെ സ്വാഗതം ചെയ്തു. സജി പോത്തൻ, മത്തായി ചാക്കോ, അജോയ് ജോർജ് എന്നിവർ കോണ്‍ഫറസിനെക്കുറിച്ചും രജിസ്ട്രേഷനെ കുറിച്ചും, സുവനീറിലേക്കു നൽകാവുന്ന പരസ്യങ്ങളെ കുറിച്ചും വിവരണങ്ങൾ നൽകി.

സോഫി വിൽസണ്‍ എല്ലാ ഇടവകാംഗങ്ങളെയും കോണ്‍ഫറൻസിലേക്കു ക്ഷണിച്ചു. ഫാ. മാത്യു തോമസും, സോഫി വിൽസനും ചേർന്ന് രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. ഇടവകയിൽ നിന്നും നിരവധി അംഗങ്ങൾ കോണ്‍ഫറസിലേക്ക് രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങൾ നൽകുകയും ചെയ്തു. മലങ്കര അസോസിയേഷൻ അംഗം മനു ജോർജ്, ഇടവകയുടെ സെക്രട്ടറി വർഗീസ് പി. മത്തായി, ട്രസ്റ്റി ബിജു കൊട്ടാരത്തിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇടവകയിൽ നിന്നും നൽകിയ സഹായ സഹകരണത്തിന് കോണ്‍ഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ