റ​വ. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യി​ലേ​ക്ക്
Tuesday, February 18, 2020 10:42 PM IST
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മാ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​നും, മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ റ​വ. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ​യെ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഫെ​ബ്രു​വ​രി 18ന് ​കൂ​റ്റാ​ല​ത്ത് കൂ​ടി​യ സ​ഭ സി​ന​ഡ് തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നി​യ​മ​ന​കാ​ര്യം സം​ബ​ന്ധി​ച്ചു പ്ര​മേ​യം അം​ഗീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടു എ​പ്പി​സ്കൊ​പ്പാ​മാ​രെ (യു​യാ​കിം മാ​ർ കൂ​റി​ലോ​സ് ഉ​ൾ​പ്പെ​ടെ ) ഒ​രേ സ​മ​യം സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യി നി​യ​മി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഏ​പ്രി​ൽ 4 ശ​നി​യാ​ഴ്ച കൊ​ല്ല​ത്ത് ന​ട​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: പി.​പി.​പി. ചെ​റി​യാ​ൻ