വിൽസൺ ഉഴത്തിൽ ഫ്ലോറിഡ സൺഷൈൻ റീജൺ ആർവിപി സ്ഥാനാർഥി
Friday, February 21, 2020 4:09 PM IST
ഫ്ളോറിഡ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ഏറ്റവും ശക്തവും പ്രവർത്തനനിരതവുമായ ഫ്ലോറിഡ സൺഷൈൻ റീജണിന്‍റെ 2020 -22 ലെ ആർവിപി ആയി ജാക്സൺവിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റും ഫോമായിലെ അറിയപ്പെട്ട പ്രവർത്തകനുമായ വിൽസൺ ഉഴത്തിലിനെ ജാക്സൺവിൽ മലയാളി അസോസിയേഷൻ നാമനിർദേശം ചെയ്തു.

ജാക്സൺവിൽ അസോസിയേഷൻ (MANOFA) പ്രസിഡന്‍റ് സതീഷ് വര്ഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് വിൽ‌സൺ ഉഴത്തിലിനെ നാമ നിർദ്ദേശം ചെയ്തത്.

ഫ്ലോറിഡ സൺഷൈൻ റീജണിലെ പത്തോളം മലയാളി അസോസിയേഷനുകളാണ് ഫോമായിലുള്ളത് . എല്ലാ അസോസിയേഷനുമായി നല്ല ബന്ധം പുലർത്തുന്ന വിൽസൺ ഉഴത്തിൽ മികച്ച റീജണൽ വൈസ്പ്രസിഡന്‍റായിരിക്കുമെന്നു അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൂട്ടായ പ്രവർത്തനത്തിലൂടെ ഫ്ലോറിഡ സൺഷൈൻ റീജണിനെ അടുത്ത തലത്തിലേക്ക് ഉയർത്തുവാൻ അക്ഷീണ പ്രവർത്തനം നടത്തുമെന്ന് വിൽസൺ ഉറപ്പു നൽകി. റീജണിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും വിൽസൺ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജയ്‌സൺ സിറിയക്