ബേബി മണക്കുന്നേല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്
Saturday, February 22, 2020 12:10 PM IST
ഹൂസ്റ്റണ്‍: വ്യവസായ പ്രമുഖനും ഹൂസ്റ്റണ്‍ സാമൂഹിക സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യവുമായ ബേബി മണക്കുന്നേലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായി, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീലമാരേട്ട്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം എന്നിവര്‍ നിയമിച്ചു.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ പിറവത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു ബേബി. ഇന്ത്യന്‍ നാഷണല്‍ ട്രേഡ്യൂണിയന്‍ കോണ്‍ഗ്രസിന്റെ പിറവം യൂണിറ്റ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലംപ്രസിഡന്റ്, പിറവം കോഓപ്പറേറ്റീവ് സര്‍വീസ് ബോര്‍ഡ് മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ്‌ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡണ്ട് ,ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്ക സൊസൈറ്റി പ്രസിഡണ്ട് , ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡണ്ട് എന്നീ ഉത്തരവാദിത്തങ്ങള്‍ ഒന്നിലധികം തവണ വിവിധ കാലയളവില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ അദ്ദേഹം നിറവേറ്റിയിട്ടുണ്ട്. രണ്ടായിരത്തി എട്ടിലെ ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരുന്നു. എല്ലാ വര്‍ഷവും ജനുവരി അഞ്ചിന് 'അമ്മയോടൊപ്പം' എന്നു പേരിട്ടിരിക്കുന്ന സഹായ നിധിയിലുടെ വിധവള്‍ക്കു വിതരണംചെയ്യുന്ന വസ്ത്രം, ആഹാരം മരുന്നുകളും അനുബന്ധ സമഗ്രഹികളും അടങ്ങുന്ന പൊതി ബേബി മണക്കുന്നേലിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും മഹാമനസ്‌കതയുടെയു ംഉദാഹരണമാണ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ മറ്റു ഭാരവാഹികള്‍ തോമസ്മാത്യു (ചെയര്‍മാന്‍, കേരള ചാപ്റ്റര്‍) രാജന്‍ പടവത്തില്‍ (ട്രഷറര്‍), സജി കരിമ്പന്നൂര്‍ (സെക്രട്ടറി), ജെസി റിന്‍സി ( സെക്രട്ടറി), സതീശന്‍ നായര്‍ ( വൈസ് പ്രസിഡന്റ്) എന്നിവര്‍ ബേബി മണക്കുന്നേലിന് അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നിയമനം ഇന്ത്യന്‍ ഓര്‍സീസ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കുകും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം