മത്തായി മാത്തുള ഫൊക്കാന റീജണല്‍ പ്രസിഡന്‍റായി മത്സരിക്കുന്നു
Monday, February 24, 2020 7:31 PM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ കാനഡ റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന മത്തായി മാത്തുളക്ക് ബ്രാംപ്ടണ്‍ മലായളി സമാജം പ്രസിഡന്‍റ് കുര്യന്‍ പ്രാക്കാനവും കമ്മിറ്റി അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചു.

ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ സ്ഥാപകരില്‍ ഒരാളും, മികച്ച സംഘാടകനുമാണ് മത്തായി മാത്തുള. സംഘടനയുടെ വിവിധ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ്. കനേഡിയന്‍ വള്ളംകളിയുടെ സംഘാടകനും, ബ്രാംപ്ടണ്‍ സിറ്റി ഹാളിലെ വിവിധ വിവിധ ചടങ്ങുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇദ്ദേഹം ഫൊക്കാന ടീമിനു കരുത്തേകുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), സെക്രട്ടറി അലക്‌സ് തോമസ് (ന്യൂയോര്‍ക്ക്), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുധാ കര്‍ത്താ (ഫിലാഡല്‍ഫിയ), വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ് (ന്യൂജേഴ്‌സി), അഡീഷണല്‍ ജോയിന്റ് സെക്രട്ടറി പ്രസാദ് ജോണ്‍ (ഫ്‌ളോറിഡ), ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരായ സണ്ണി ജോസഫ് (കാനഡ), ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), റീജണല്‍ പ്രസിഡന്റുമാരായ ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), റജി കുര്യന്‍ (ഹൂസ്റ്റണ്‍), ജോജി കടവില്‍ (ഫിലഡല്‍ഫിയ), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), കമ്മിറ്റി അംഗങ്ങളായ തിരുവല്ല ബേബി, അപ്പുക്കുട്ടന്‍ പിള്ള, അലക്‌സ് ഏബ്രഹാം (ന്യൂയോര്‍ക്ക്) എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം