ഫാമിലി കോൺഫറൻസിൽ പങ്കടുക്കുന്നവർക്ക് ഡ്രസ് കോഡ് ആയി
Monday, February 24, 2020 8:43 PM IST
വാഷിംഗ്‌ടൺ ഡിസി: ന്യൂജേഴ്സിയിലെ ക്ലാറിഡ്‌ജ്‌ റാഡിസൺ ഹോട്ടലിൽ ജൂലൈ 15നു നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ഘോഷയാത്രയിൽ പങ്കടുക്കുന്നവർക്കുള്ള ഡ്രസ് കോഡ് കോഓർഡിനേറ്റർ തോമസ് വർഗീസ് പുറത്തിറക്കി.

ലോംഗ് ഐലൻഡ് , ക്യുൻസ്, ബ്രൂക്‌ലിൻ, ഏരിയയിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളും,ലൈറ്റ് ബ്ലൂ സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും ബ്ലാക്ക് പാൻസും വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ടൈയും ധരിക്കണം.

ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ ഏരിയയിൽ നിന്നുമുള്ള സ്ത്രീകളും പെൺ കുട്ടികളും ലൈറ്റ് പിങ്ക് സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും ബ്ലാക്ക് പാൻസും വെള്ള ഷർട്ടും ലൈറ്റ് പിങ്ക് ടൈയും ധരിക്കണം.

റോക് ലാൻഡ്, അപ്സ്റ്റേറ്റ് , ബോസ്റ്റൺ , കണക്ടിക്കട്ട്, ഏരിയയിൽ നിന്നുമുള്ള സ്ത്രീകളും പെൺകുട്ടികളും ലൈറ്റ് ഗ്രീൻ സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും ബ്ലാക്ക് പാൻസും വെള്ള ഷർട്ടും, ലൈറ്റ് ഗ്രീൻ ടൈയും ധരിക്കണം.

ന്യൂജേഴ്‌സി, സ്റ്റാറ്റൻ ഐലൻഡ്, ഏരിയയിൽ നിന്നുമുള്ള സ്ത്രീകളും പെൺ കുട്ടികളും ഓറഞ്ച് സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷൻമാരും ആൺകുട്ടികളും ബ്ലാക്ക് പാൻസും, വെള്ള ഷർട്ടും, ഓറഞ്ച് ടൈയും ധരിക്കണം.

ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത് കരോളിന ഏരിയയിൽ നിന്നുമുള്ള സ്ത്രീകളും പെൺകുട്ടികളും , ലാവണ്ടർ (lavender) സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും ബ്ലാക്ക് പാൻസും വെള്ള ഷർട്ടും, ലാവണ്ടർ (lavender) ടൈയും ധരിക്കണം.

വിവരങ്ങൾക്ക് : തോമസ് വർഗീസ് (സജി) 917-731-7493.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ