മിഷിഗണില്‍ "സ്റ്റേ അറ്റ് ഹോം' മാര്‍ച്ച് 23 മുതൽ പ്രാബല്യത്തിൽ
Monday, March 23, 2020 10:24 PM IST
ഡിട്രോയിറ്റ്: ശുദ്ധജല തടാകങ്ങളുടെ നാടായ മിഷിഗണും കോവിഡ് 19-ന്‍റെ പിടിയില്‍ അമര്‍ന്നതോടെ ഇവിടെയും ജനജീവിതം നിശ്ചലമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ 1000-ല്‍ അധികമാകുകയും ഒമ്പതോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ സംസ്ഥാനത്ത് "സ്റ്റേ അറ്റ് ഹോം' പ്രഖ്യാപിച്ചു

മാര്‍ച്ച് 23 (തിങ്കൾ) അര്‍ധരാത്രി മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ പറയുന്നു. ഒരു തരത്തിലുമുള്ള ഒത്തുചേരലുകളോ സമ്മേളനങ്ങളോ ഏപ്രില്‍ 13 വരെ അനുവദിക്കില്ല. ഭക്ഷണം, മരുന്നുകള്‍, വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കല്‍ ഇവയ്ക്കല്ലാതെ പുറത്തു പോകാന്‍ അനുവദിക്കില്ല. അടിയന്തര സഹായം നല്‍കുന്ന ആശുപത്രികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫാര്‍മസികള്‍, സ്റ്റോറുകള്‍ എന്നിവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: അലന്‍ ചെന്നിത്തല