ബോബി മാത്യു ഹൂസ്റ്റണിൽ നിര്യാതനായി
Saturday, May 23, 2020 7:05 PM IST
ഹൂസ്റ്റൺ : കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി സി. മാത്യു (ബേബി) വിന്‍റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ) വിന്‍റേയും മകൻ ബോബി മാത്യു (42 ) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം മേയ് 26 നു (ചൊവ്വ) രാവിലെ 11 നു സെന്‍റ് ആഞ്ചല മെരീച്ചി കാത്തലിക് ചർച്ച്‌‌ (St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077).

ഭാര്യ: റോസ്‌ലിൻ. സഹോദരൻ : ബെൻസൺ മാത്യു. ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)

പൊതുദർശനം : മേയ് 25 ന് (തിങ്കൾ) രാവിലെ 11 മുതൽ 1 വരെ സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്‌, 211, Present St, Missouri City, TX 77489.

വിവരങ്ങൾക്ക്: ജോയ് മണ്ണിൽ 281 745 1459, മാത്യു. കെ. ഏബ്രഹാം 832 276 8013

റിപ്പോർട്ട് : ജീമോൻ റാന്നി