ലോക്ക് ഡൗണിനേയും മറികടന്ന് ഡീക്കൻ മെൽവിൻ പോൾ പൗരോഹിത്യ ജീവിതത്തിലേക്ക്
Sunday, May 24, 2020 8:12 PM IST
ബാൾട്ടിമോർ: കോവിഡ് മഹാമാരിയെ തുടർന്നു ലോക്ക് ഡൗണിൽ എല്ലാ ആൾക്കൂട്ട
ആഘോഷങ്ങളും മതാചാരങ്ങളും വേണ്ടെന്നു വയ്ക്കുയോ, നീട്ടിവയ്ക്കുകയോ ചെയ്യപ്പെടുന്ന
സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ പൗരോഹിത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഡീക്കൻ മെൽവിൻ പോൾ മംഗലത്ത്.

ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ മൂന്നാമത്തെ ബേബി പ്രീസ്റ്റ്
കൂടിയായ ബാൾട്ടിമോർ സെന്‍റ് അൽഫോൻസ ഇടവകയിൽനിìള്ള ഡീക്കൻ മെൽവിൻ പോൾ
മംഗലത്ത് ഷിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ മേയ് 16 നു രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും തിരുപട്ടം സ്വീകരിച്ചുകൊണ്ട്
തന്‍റെ ഏറ്റവും വലിയ ജീവിതസ്വപ്നമായിരുന്ന വൈദികവൃത്തിയിൽ പ്രവേശിച്ചത്.

അമേരിക്കയിൽ ജനിച്ചുവളർന്ന് സെമിനാരി പഠനങ്ങൾ യഥാസമയം പൂർത്തിയാക്കി 2018 ൽ
തിരുപട്ടം സ്വീകരിച്ചു വൈദികരായി ഇപ്പോൾ രൂപതയിൽ ശുശ്രൂഷ
ചെയ്തുകൊണ്ടിരിക്കുന്ന രണ്ടാം തലമുറയിൽപെട്ട ഫാ. കെവിൻ മുണ്ടക്കലും
ഫാ. രാജീവ് വലിയവീട്ടിലും ആണ് രൂപതയിലെ ആദ്യത്തെ ബേബി പ്രീസ്റ്റുകൾ.

കോവിഡ് മഹാമാരിയെ തുടർന്ന് വലിയ ആഘോഷങ്ങൾക്കും
ആൾകുട്ടങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ കാർമികരായ ബിഷപ്പുമാർ, വൈദികർ,
കുടുംബാംഗങ്ങൾ, ഗായകർ, ശുശ്രൂഷികൾ എന്നിവരുൾപ്പെടെ വളരെ കുറച്ച് ജനാവലി
മാത്രമേ ഈ മംഗളകർമത്തിൽ നേരിട്ടു പങ്കെടുക്കാൻ സാധിച്ചുള്ളു. എന്നാൽ ശാലോം
ടിവിയുടെ ലൈവ് സ്ട്രീമിംഗിലൂടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള ബന്ധു മിത്രാദികൾക്കും അഭ്യുദയകാംക്ഷികൾക്കും തത്സമയം ചടങ്ങുകൾ വീക്ഷിക്കാൻ സാധിച്ചു.

കോട്ടയം ജില്ലയിലെ എരുമേലി ഫാത്തിമാസദനം (മംഗലത്ത്) പോൾ, ഡോളി
ദന്പതികളുടെ മൂത്തമകനായ മെൽവിൻ കുടുംബത്തോടൊപ്പം ആറാമത്തെ വയസിൽ
അമേരിക്കയിലെത്തി. ബാൾട്ടിമോറിൽ സ്കൂൾ, കോളജ് വിദ്യാഭ്യാസം
പൂർത്തിയാക്കി.

മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ദീർഘനാളത്തെ പ്രാർഥനയുടെ സഫലീകരണമാണ് മെൽവിന്‍റെ തിരുപട്ടസ്വീകരണം. കൗമാരപ്രായത്തിൽ ജീസസ് യൂത്ത് മിനിസ്ട്രിയിലൂടെ ഹെയ്ത്തിയിൽ മിഷൻ പ്രവർത്തനം നടത്തുന്നതിനു കിട്ടിയ അവസരം മെൽവിന്‍റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.

ഫാ. മെൽവിന്‍റെ പൗരോഹിത്യവിളിയിൽ കൈത്താങ്ങായവർ പലരാണ്. മതാപിതാക്കളെ കൂടാതെ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപത വൊക്കേഷൻ ഡയറക്ടർ ഫാ. പോൾ ചാലിശേരി, മുൻ വൊക്കേഷൻ ഡയറക്ടറും ഇപ്പോൾ ഫിലഡൽഫിയ സീറോ മലബാർപള്ളി വികാരിയുമായ ഫാ. വിനോദ് മഠത്തിപറന്പിൽ,
ബാൾട്ടിമോർ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളി വികാരി ഫാ. വിൽസണ്‍
ആന്‍റണി, മുൻ വികാരിമാരായ ഫാ. ജയിംസ് നിരപ്പേൽ, ഫാ. സിബി ചിറ്റിലപ്പിള്ളി, രൂപത ചാൻസലർ ഫാ. ജോണികുട്ടി പുലിശേരി, പ്രൊക്യുറേറ്റർ ഫാ. ജോർജ് മാളിയേക്കൽ എന്നിവർ പല കാലഘട്ടങ്ങളിലായി ഫാ. മെൽവിന്‍റെ വിശ്വാസവളർച്ചക്കു സഹായകമായി.

നവവൈദികന്‍റെ പ്രഥമ ദിവ്യബലി അർപ്പണം മേയ് 17 നു മാതൃ ഇടവകയായ ബാൾട്ടിമോർ സെന്‍റ് അൽഫോൻസ പള്ളിയിൽ നടന്നു. വികാരി ഫാ. വിൽസണ്‍ ആന്‍റണി,
ഫിലഡൽഫിയ സീറോ മലബാർപള്ളി വികാരി ഫാ. വിനോദ് മഠത്തിപറന്പിൽ
എന്നിവർ സഹകാർമികരായി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ