റോക് ലാൻഡ് സെന്‍റ് മേരീസ് ഇടവക ഹെൽത്ത് കെയർ വർക്കേഴ്സിനെ ആദരിച്ചു
Sunday, May 31, 2020 9:57 AM IST
ന്യൂജേഴ്‌സി: കോവിഡിന്‍റെ ഭീകരതയിൽ ലോകം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ, സ്വയം സുരക്ഷപോലും ഗൗനിക്കാതെ കോവിഡ് രോഗബാധിതരായ അനേകായിരങ്ങൾക്കു ആശ്വാസം പകരുന്ന ആതുരസേവന രംഗത്തെ പ്രവർത്തകരെ സഫേണിലുള്ള റോക് ലാൻഡ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക ആദരിച്ചു.

റോക് ലാൻഡ് കൗണ്ടിയിലെ 1300 -ഓളം ആരോഗ്യപ്രവർത്തകർ സേവനം ചെയ്യുന്ന ഗുഡ് സരിറ്റൻ ആശുപത്രിയിലെ ജീവനക്കാരെയാണ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം (Lunch) വിതരണം ചെയ്ത് ആദരിച്ചത്.

സഫേണിലുള്ള (DARAKA) ഇന്ത്യൻ റസ്റ്ററന്‍റിൽ ആണ് ലഞ്ച് പാചകം ചെയ്തത്. ഉച്ച ഭക്ഷണ വിതരണത്തിന് കോഓർഡിനേറ്റർമാരായ സജി എം. പോത്തനും ജ്യോതിസ് ജേക്കബും നേതൃത്വം നൽകി. വികാരി റവ. ഡോ.രാജു വർഗീസ് , സെക്രട്ടറി ജോസ് അലക്സാണ്ടർ, ട്രസ്റ്റി ജ്യോതിഷ് ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ