ര​മ്യ ഹ​രി​ദാ​സ് എം​പി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു
Wednesday, June 3, 2020 11:59 PM IST
ന്യൂ​യോ​ർ​ക്ക്: ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ സം​വ​ദി​ക്കു​ന്നു. ജൂ​ണ്‍ ആ​റി​നു ന്യൂ​യോ​ർ​ക്ക് സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യ്ക്കാ​ണ് ( ഇ​ന്ത്യ​ൻ സ​മ​യം അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം 7:30 ന് ) ​സം​വാ​ദം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ കേ​ര​ള ഘ​ട​ക​മാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. കോ​വി​ഡും കേ​ര​ള​വും പി​ന്നെ അ​ൽ​പം രാ​ഷ്ട്രീ​യ​വും എ​ന്ന​താ​ണു സം​വാ​ദ വി​ഷ​യം.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ യു​വ എം​പി എ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ര​മ്യ​യു​മാ​യി ഈ ​കോ​വി​ഡ് കാ​ല​ത്ത് നേ​രി​ട്ട് സം​സാ​രി​ക്കു​വാ​നു​ള്ള ഒ​ര​വ​സ​ര​മാ​യി​ട്ടാ​ണു വി​ദേ​ശ മ​ല​യാ​ളി​ക​ൾ ഇ​തി​നെ കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ മ​ത്സ​ര​മാ​യി​രു​ന്നു ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ര​മ്യ​യു​ടേ​തെ​ന്നും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ്രാ​തി​നി​ധ്യം പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​വു​മെ​ന്ന് ക​രു​തു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

രാ​ജീ​വ് മോ​ഹ​ൻ - 336-745-8557.
ജോ​സ​ഫ് ഇ​ടി​ക്കു​ള - 201-421-5303.
ബി​ജു തോ​മ​സ് വ​ലി​യ​ക​ല്ലു​ങ്ക​ൽ - 201-723-7664.
എ​ൽ​ദൊ പോ​ൾ - 201-370-5019.
ജോ​ഫി മാ​ത്യു - 973-723-3575.
ജി​നേ​ഷ് ത​ന്പി - 347-543-6272


റി​പ്പോ​ർ​ട്ട്: ഇ​ടി​ക്കു​ള ജോ​സ​ഫ്