ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹോ​ങ്കോം​ഗ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

നി​സാ​ഖ​ത് ഖാ​ന്‍റെ​യും അ​ൻ​ഷു​മാ​ൻ റാ​തി​ന്‍റെ​യും മി​ക​വി​ലാ​ണ് ഹോ​ങ്കോം​ഗ് 149 റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. നി​സാ​ഖ​ത് ഖാ​ൻ 52 റ​ൺ​സെ​ടു​ത്തു. അ​ൻ​ഷു​മാ​ൻ റാ​ത് 48 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സീ​ക്ഷാ​ൻ അ​ലി 23 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ദു​ഷ്മാ​ന്ത ച​മീ​ര ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. വാ​നി​ന്ദു ഹ​സ​ര​ങ്ക​യും ദ​സൂ​ൺ ശ​ന​ക​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.