മെറിൻ ജോയിയുടെ വേർപാടിൽ ജോർജി വർഗീസ് അനുശോചിച്ചു
Sunday, August 2, 2020 12:57 PM IST
ഫ്ലോറിഡ: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്ലോറിഡയിലെ മെറിൻ ജോയിയുടെ അകൽവേർപാടിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചിച്ചു. മെറിന്റെ കേരളത്തിലുള്ള കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയ ജോർജി അവരുടെ അഗാധമായ ദുഃഖത്തിൽ ഫൊക്കാനയുടെ മുഴുവൻ അംഗങ്ങളും പങ്കു ചേരുന്നതായി അറിയിച്ചു.

നാനാതലത്തിലുള്ള കഴിവുകളുടെ പര്യായമായിരുന്ന മെറിന്റെ യുവത്വം തുടിക്കുന്ന ജീവൻ സ്വന്തം കുഞ്ഞിന്റെ പിതാവ് തന്നെ കവർന്നെടുത്തതിൽ ഫ്‌ലോർഡിയിലെ മലയാളി സമൂഹം തീരാ ദുഖത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു തെറ്റും ചെയ്യാത്ത നിരപരാധിയായ മെറിൻ വിധിയുടെ കരാളഹസ്തങ്ങളിൽപ്പെട്ടു ജീവൻ അപഹരിക്കപ്പെടുമ്പോൾ,നാട്ടിൽ ഒന്നുമറിയാതെ അമ്മയുടെ താലോലിക്കലുകൾക്കായി രണ്ടു വയസുകാരി നോറ എന്ന കുഞ്ഞുമകൾ കാത്തിരിക്കുകയാണ്.

അമ്മയുടെ വേർപാട് ആ കുഞ്ഞുമനസിനെ എത്ര വേദനിപ്പിക്കും എന്നോർക്കുമ്പോൾ താനുൾപ്പെടെയുള്ള മുഴുവൻ ഫ്ളോറിഡക്കാരുടെയും ഹൃദയം പിടയുകയാണ്. അമ്മ നഷ്ട്ടപ്പെട്ട കുഞ്ഞിനിപ്പോൾ ആരുമില്ലാതെയായി അമ്മയെ കൊലക്കത്തിക്കിരയാക്കിയ പിതാവ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലിലുമാണ്. ഈ സാഹചര്യത്തിൽ നോറയുടെ തുടർ പഠന ചെലവുകൾക്കായി ഒരു ഫണ്ട് സ്വരൂപിക്കുന്നതിനു മെറിൻ ജോയിയുടെ സ്വന്തം സമുദായമായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാ ഫൊക്കാന മെമ്പർമാരുംഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് ആവശ്യപ്പെട്ടു.

ഫ്ളോറിഡക്കാരനായ തനിക്ക് മെറിന്റെ കുടുംബങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. മെറിന്റെ അകാല വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാ കുടുംബങ്ങളോടും ഒപ്പം താനും ഫൊക്കാനയിലെ മുഴുവൻ അംഗങ്ങളുംചേരുന്നതായും ജോർജി പറഞ്ഞു.

The Wake service of Merin will be held on Monday, August 3rd from 2pm - 6pm.
Joseph A Scarano Funeral Home, 6970 Strling Rd, Davie, Fl 33314

Funeral-
Wednesday August 5th 2020
Church: Sacred Heart Knanaya Catholic Church
3920 S Kings Ave, Brandon, FL 33511
10am - 11am viewing

Mass at 11am Burial at 2PM
Hillsboro Memorial Cemetery, 2323 W Brandon Blvd
Brandon, FL 33511

റിപ്പോർട്ട്: ഫ്രാന്‍സീസ് തടത്തില്‍