മെറിന്‍റ് സംസ്കാരം ഓഗസ്റ്റ് 5 ന് ടാന്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ
Tuesday, August 4, 2020 10:18 PM IST
ടാന്പ: അമേരിക്കയിൽ ഭർത്താവിന്‍റെ കുത്തേറ്റ് മരിച്ച കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി (27) യുടെ സംസ്കാരം ഓഗസ്റ്റ് 5 നു (ബുധൻ) രാവിലെ 11 ന് ഇന്ത്യന്‍ സമയം രാത്രി 08.30 ന് ടാന്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിലെ ശുശ്രൂഷൾക്കുശേഷം ഹിൽബൊറോ മെമ്മോറിയൽ സെമിത്തേരിയിൽ.

ഇന്നലെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചിരുന്ന മൃതദേഹത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നൽകി . ഫാ.ബിൻസ് ചേത്തലിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം